15. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.. [കക്കയം - കോഴിക്കോട്]
കക്കയത്തെ പ്രധാന ആകര്‍ഷണം ഉരക്കുഴി വെള്ളച്ചാട്ടമാണ്. പാര്‍ക്കിംഗ് ബെയില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ ഡാം സൈറ്റ് എത്തും. ടാറിട്ട റോഡുണ്ട്. വലത് വശത്ത് നല്ല അസ്സല്‍ കാടാണ്. ഇടത് ഭാഗത്ത് വിശാലമായ വെള്ളക്കെട്ടുകളും അവക്കിടയിലെ തുരുത്തുകളും. സായാഹ്നങ്ങളില്‍ സഞ്ചാരികള്‍ക്കായി ബോട്ടിങ്ങും തുടങ്ങിയിട്ടുണ്ട്.. വലിയ വലിയ കരിങ്കല്‍ പാറകളും അവക്കിടയിലെ ചതിക്കുഴികളും അത്യന്തം അപകടമാണ്
.
ഉരുകുഴി വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗം. കരുതലോടെ വേണം ഇവിടെ നില്‍ക്കാന്‍. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2400 അടി ഉയരത്തില്‍ ആണ് ഇപ്പൊ നമ്മള്‍ നില്‍ക്കുന്നത്. ഉരലില്‍ ഉണ്ടാകുന്ന കുഴി പോലെ ചെറുതും വലുതുമായ നൂറു കണക്കിനു കുഴികള്‍ പാറകള്‍ക്ക് മുകളില്‍ ഉള്ളത് കൊണ്ടാണ് ഉരല്‍കുഴി അഥവാ ഉരകുഴി വെള്ളച്ചാട്ടമായി മാറിയത്. വല്ല വിധേനയും ആരെങ്കിലും താഴേക്ക് വീണെങ്കില്‍ കൂടെ വന്നവര്‍ക്ക് വീട്ടില്‍ പോവാം.. കേരളത്തിലെ തിരച്ചില്‍ ഇല്ലാത്ത ഏക ടൂറിസ്റ്റ് പ്ലേസ് ആണ് ഉരകുഴി. അത്രയം ദുര്‍ഘടമായ പാറക്കെട്ടുകള്‍ ആണിത്. നക്സല്‍ രാജന്‍റെ തിരോധാനം ഈ പാറക്കൂട്ടങ്ങള്‍ക്ക് ഇടയിലാണെന്ന് പറയപ്പെടുന്നു..

ഒരേ
പുഴയില്‍ മൂന്നു പ്രോജക്ടുകള്‍... ബാണാസുര ഡാമിലെ ഉപയോഗത്തിന് ശേഷമുള്ള
വെള്ളമാണ് പെന്‍സ്റ്റൊക്കിലൂടെ താഴേക്ക് ഒഴുക്കി വിടുന്നത്.. ഈ വെള്ളമാണ്
ഇവിടെ കക്കയം ഭാഗത്തേക്ക് ഒഴുകിയെത്തുന്നത്. ഇവിടുത്തെ വൈദ്യുതി ഉത്പാദനം
കഴിഞ്ഞ വെള്ളം വീണ്ടും താഴെയുള്ള പെരുവണ്ണാമുഴി പ്രോജക്ടിലേക്ക് തിരിച്ചു
വിടുന്നു.. ഒരേ പുഴയില്‍ മൂന്നു പ്രോജക്ടുകള്‍...
https://www.facebook.com/media/set/?set=oa.1041333445924459&type=1
No comments:
Post a Comment