3: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ - [കേരള മലയോര ഗ്രാമങ്ങള്‍]
-------------------------------------------------------------------------------
ഒരു പുഴ ജനിക്കുന്നു..
മുക്കം പട്ടണത്തിനു വെള്ളിയരഞ്ഞാണമിട്ട പോലെ ശാന്തസുന്ദരമായൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ..കാഞ്ചന- മൊയ്തീന്റെ ഐതിഹാസികമായ പ്രണയമുഹൂര്‍ത്തങ്ങള്‍ക്ക് മൂകസാക്ഷിയായി, ഒരുപാട് ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നും ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ നിന്നും ഉത്ഭവിച്ച് ചാലിയാറിലേക്ക് അലിഞ്ഞുചേരുകയാണ് ഈ പുഴ. അവധി കിട്ടുമ്പോഴൊക്കെ ഞങ്ങളീ പുഴയിലെത്തും.
പുഴയെക്കുറിച്ച് പറഞ്ഞപ്പോഴാണ് പണ്ട് പുഴയുടെ ഉത്ഭവം അന്വേഷിച്ച് യാത്ര ചെയ്തിരുന്ന ഒരു കാലം ഓര്‍മ്മ വന്നത്.
പുഴയില്‍ കുളിക്കാനും കളിക്കാനും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഇക്കാലമത്രയും യാത്ര ചെയ്തിട്ടും ഒരു പുഴ ജനിക്കുന്ന കാഴ്ച്ച കണ്ടിട്ടുണ്ടോ എന്നു ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ഉത്ഭവ കാഴ്ചകള്‍ കാണണമെന്ന ആഗ്രഹം മനസ്സില്‍ നാമ്പിട്ടത്. അത് അത്ര ഈസിയായ കാര്യമല്ല. അതിനു യാത്ര ചെയ്യണം. മല കയറണം. സാധാരണ യാത്ര പോരാ. അസാധാരണ ചുവടുവെപ്പുകള്‍ തന്നെ വേണം. അതും കാട്ടിലേക്ക്. ഉള്‍ക്കാട്ടിലേക്ക്. കൊടുംകാട്ടിലേക്ക്. പിന്നെ അതായി മനസ്സിലെ ചിന്ത.
കാട്ടിലേക്കും മലകളിലേക്കും എന്‍റെ യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തു. മഴക്കാലത്താണ് കൂടുതലും.
വാക്കുകള്‍ക്ക് വഴങ്ങില്ല മഴക്കാലത്തെ കാട്. അത് അനുഭവമാണ്. കണ്ടു തന്നെ അറിയണം. കുത്തനെയുള്ള മലഞ്ചരിവിലേക്ക് പെയ്തിറങ്ങുന്ന മഴ. ഓരോ മരത്തിലും സ്വരഭേദങ്ങളോടെ മഴത്തുള്ളികള്‍. ഇലകള്‍ക്കിടയിലൂടെ മണ്ണില്‍ പതിയുന്ന വെള്ളം. അവ ഏതോ ഇഴജീവിയെപ്പോലെ ഒഴുകിത്തുടങ്ങും. നേര്‍ത്ത നീര്‍ച്ചാലുകള്‍ ചേര്‍ന്ന് തിടം വെച്ച് വീണ്ടും ചേര്‍ന്ന് ചേര്‍ന്ന് അതങ്ങനെ അരുവികളായി പെരുകിയൊഴുകിത്തുടങ്ങും. എം ടിയുടെ കഥ പോലെ.

No comments:
Post a Comment