ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.. [ഗുജറാത്ത്-2]
ജുനഗഡിലെ കാഴ്ചകൾ രാവിലെത്തന്നെ പൂർത്തിയാക്കിയാണു ഞങ്ങൾ ഗിറിലേക്ക് യാത്ര തിരിച്ചത്.. ട്രാൻസ്പോർട്ട് ബസ്സാണു മുഖ്യ ആശ്രയം. ഗ്രാമങ്ങളിലൂടെയുള്ള യാത്രക്ക് ഇതാണു ബെസ്റ്റ്.. ഒരൽപ്പം സഹിക്കണമെന്നു മാത്രം.. ഗ്രാമീണ ജനങ്ങളുടെ ജീവിതവും ആചാരങ്ങളും അറിയാനും അവരുടെ സാംസ്ക്കരിക വളർച്ചകളെ നേരിട്ട് തൊട്ടറിയാനും ഇത്തരം യാത്രകളാണു കൂടുതൽ ഉപകരിക്കുക.
കൃഷിയും കന്നുകാലികളും തന്നെയാണു ഗ്രാമീണരുടെ മുഖ്യ ഉപജീവന മാർഗ്ഗം. വീടുകൾ വളരെ ചെറുത്.. പരിമിതമായ സൗകര്യം മാത്രം.. ഏതൊരു സിറ്റിയേയും പോലെ ഗുജറാതിനും രണ്ടു മുഖങ്ങളുണ്ട്.. ടൗണുകൾ പൊതുവെ നല്ലതാണ്. റോഡുകളുടെയും ട്രാഫിക് സൗകര്യങ്ങളുടേയും കാര്യത്തിൽ ബഹുദൂരം മുമ്പേ പറക്കുന്നവരാണു ഗുജറാത്തികൾ.. എങ്കിലും മറുവശത്ത് വൃത്തിഹീനമായ അങ്ങാടികളും കുടിലുക്വ്ലും ഗല്ലികളും കാണാം.. പല വീടുകളും താർപ്പയ കൊണ്ടാണു മറച്ചത്. അലക്കും തേപ്പുമൊക്കെ നടുറോട്ടിൽ തന്നെ.. ഒരു പക്ഷെ റോഡ് അത്രമേൽ നല്ലത് കൊണ്ടായതാവം.
കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന റോഡുകൾ കൃഷിത്തോട്ടങ്ങളെ രണ്ടായി പിളർത്തിയിരിക്കുന്നു. വിശാലമായി പരന്നു കിടക്കുന്ന പച്ചപ്പട്ടണിഞ്ഞ തോട്ടങ്ങൾ. സകലമാന വെജിറ്റബിൾസും കിഴങ്ങുകളും ഈ പാടങ്ങളിൽ വിളയും.. അതുകൊണ്ടാണു നമ്മളെപ്പോലെയുള്ള പാവം കേരളീയർ കഞ്ഞികുടി മുട്ടാതെ ജീവിച്ചു പോകുന്നത്.

No comments:
Post a Comment