6. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ.. [ലക്ഷദ്വീപ്: കടമത്ത്, കവരത്തി.]
സ്കൂബാ ഡൈവിംഗ്
-------------------------
പവിഴപ്പുറ്റുകള്‍ ആണ് ലക്ഷദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ വേറൊരിടത്തും ഇതുപോലെ പവിഴപ്പുറ്റുകള്‍ ഇല്ല. ഈ ഭാഗങ്ങളില്‍ തീരക്കടലിന്റെ ആഴം ഒന്നോ രണ്ടോ മീറ്റര്‍ മാത്രം. കടലിനടിയിലെ കാഴ്ചകള്‍ കാണാന്‍ അടിഭാഗം ഗ്ലാസ് പാകിയ ബോട്ടില്‍ പോകാം. താഴോട്ട് നോക്കിയാല്‍ കാണുന്നത് സ്വപ്ന സുന്ദരമായ പ്രകൃതിദത്ത അക്വേറിയം. വിവിധ തരം നിറം പൂശിയ പുറ്റുകളും, കടല്‍ചെടികളും കടും വര്‍ണ്ണത്തിലുള്ള പായലുകളും മറ്റു കടല്‍ ജീവികളും പിന്നെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള മത്സ്യങ്ങളും അവയുടെ ഊളിയിടലുകളും.
കടമത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് സ്കൂബാ ഡൈവ്. ഇതത്ര ഈസിയായ ഒരു സംഗതിയല്ല. അത്യാവശ്യം നല്ല പരിശീലനവും മുന്നൊരുക്കങ്ങളും ഉണ്ടെങ്കില്‍ മാത്രമേ സ്കൂബാ ഡൈവിംഗ് നടക്കുകയുള്ളൂ. പ്രത്യേകം തയ്യാറാക്കിയ നീന്തൽ വസ്ത്രം ധരിക്കണം. കടലിനടിയിലെ ഓളവും മര്‍ദ്ദവുമായി പൊരുത്തപ്പെടണം. ബോട്ടിലൂടെ ലഗൂൺ ഏരിയയുടെ അതിർത്തിയിൽ കോറൽസ് ധാരാളം വളരുന്ന സ്ഥലത്ത് എത്തിയാൽ വെള്ളത്തിലേക്ക് എടുത്തുചാടാം. കടലിലെ മർദ്ദവുമായി പരിചയപ്പെട്ടുവാൻ കുറച്ച് സമയമെടുക്കും. ചിലർക്ക് ശ്വസിക്കാൻ കഴിയില്ല. ചിലപ്പോൾ ചെവികളിൽ വേദന വന്നേക്കാം. ഇനി പതുക്കെ നീന്തിത്തുടങ്ങുമ്പോൾ പലതരത്തിലും ആകൃതിയിലുമുള്ള പവിഴപുറ്റുകളും സുന്ദരമായ ശംഖുകളും മറ്റും കാണാം. അവക്കിടയിലൂടെ സഞ്ചരിക്കുന്ന കളർമീനുകൾക്കൊപ്പം നീന്തിതുടിക്കാനുള്ള അസൂലഭ അവസരം ഇവിടെയല്ലാതെ മറ്റെവിടെ കിട്ടും...?
റൂമിലെത്തി മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പുറത്ത് വണ്ടി റെഡിയായിട്ടുണ്ട്. സതീഷ് സർ വെസ്സലിന്റെ ടിക്കറ്റ് തന്നു. വേറെയും ഒരുപാട് ആളുകൾ ഞങ്ങളെ യാത്രയയക്കാന്‍ എത്തിയിട്ടുണ്ട്. മനസ്സീൽ എവിടെയൊ ഒരു ചെറിയ നൊമ്പരം മുളപൊട്ടിയിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു. ചെയ്തുതന്ന ഉപകാരങ്ങൾക്ക് നന്ദി പറഞ്ഞു വണ്ടിയിൽ കയറി.
അഗത്തിയിലെക്കുള്ള വെസ്സല്‍ യാത്ര.
----------------------------------------------
മടക്കയാത്ര നല്ല രസകരമായിട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മൊത്തം കണക്ഷന്‍ യാത്രയാണ്. കരയില്‍ നിന്നും ഒമ്നിയിൽ പോയി ബോട്ടിൽ കയറും. ബോട്ടില്‍ നിന്നും വെസ്സലിലെക്ക്. വെസ്സലില്‍ അഗത്തി ദീപിലെത്തും. അവിടെ കപ്പല്‍ കിടക്കുന്നുണ്ടാവും. അതില്‍ കയറി കവരത്തി ദ്വീപിലേക്ക്. കവരത്തിയിൽ നിന്നും നേരെ കൊച്ചിയിലേക്ക്. സത്യം പറഞ്ഞാ ശരിക്കും ഭയചകിതരായിരുന്നു ഞങ്ങൾ. ബോട്ടിലെയും വെസ്സലിലെയും യാത്ര ഓർക്കാൻ തന്നെ വയ്യ. ഞങ്ങളുടെ ആശങ്ക കണ്ടിട്ട് ദ്വീപിലെ സുഹൃത്തുക്കള്‍ ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. ഭയപ്പെടാനൊന്നുമില്ല. വെസ്സല്‍ ബോട്ടിനേക്കാള്‍ സുരക്ഷിതമാണ്. വേഗത്തില്‍ യാത്ര ചെയ്യാം എന്നും മറ്റും. 50 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വെസ്സല്‍ ആണത്രെ ഞങ്ങളുടേത്. പടച്ചോനേ, കാത്തോളണേ. ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തായാലും ഞങ്ങൾ ബോട്ടിൽ കയറി. ദ്വീപുണ്ടയൂം വീനഗറും തേങ്ങാപീരയുമെല്ലാം ദീപിലെ സ്നേഹിതർ സമ്മാനിച്ചിരുന്നു. ഒരായിരം നന്ദി...!!
ബോട്ടിൽ ചെറിയ രൂപത്തിൽ തുടങ്ങിയ ആട്ടം ക്രമേണ വലുതായി വന്നു. ഭയപ്പാടോടെ പാതി തുറന്ന കണ്ണിലൂടെ ഞാൻ ഷമീം സാറിനെ നോക്കി. ഞാനീ ലോകത്തൊന്നുമല്ലേ എന്ന മട്ടില്‍ രണ്ടു കണ്ണുകളും ഇറുക്കിയടച്ചിരിക്കുകയാണ് സാര്‍. ഞാൻ ചുറ്റും നോക്കി. ബോട്ടിലുള്ളവരെല്ലാം യാതൊരു കുസലുമില്ലാതെ സംസാരത്തില്‍ മുഴുകിയിരിക്കുകയാണ്. ഭയപ്പാടിന്റെ സൂചന പോലും ഒരു മുഖത്തുമില്ല. പിന്നെന്തിനു ഞങ്ങള്‍ ഭയപ്പെടണം.
കുറേകൂടി സഞ്ചരിച്ചപ്പോൾ നടുക്കടലിൽ വെളുത്ത വെസ്സല്‍ കണ്ടു തുടങ്ങി.. കുറേ ജനാലകളുള്ള, മുന്‍ഭാഗം ചെത്തിക്കൂര്‍പ്പിച്ച വാഹനം. ബോട്ടിൽ നിന്നും വെസ്സലിലേക്ക് ചാടിക്കയറി. ഇനി അഗത്തി ദ്വീപ് വരെ ഇതിലാണ് യാത. ചെറിയതാണെങ്കിലും എ.സി.യും സിനിമയും എല്ലാമുണ്ട്. ബാക്ക് ഭാഗത്തായി നാവിക യൂണിഫോമില്‍ ക്യാപ്ടന്‍ ആണെന്ന് തോന്നിക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. ടിക്കറ്റ് കാണിച്ച് ഞങ്ങള്‍ സീറ്റില്‍ ഇരുന്നു. ഞാന്‍ ചുറ്റും നോക്കി. യാത്രക്കാരെ എണ്ണാന്‍ തുടങ്ങി. ആകെ 15 ആളുകൾ മാത്രമേ ഉള്ളൂ. ഇല്ല 50 പേർ ഇല്ല..! വെറും 15 സീറ്റുകള്‍ മാത്രം..! പടച്ചോനേ.. ചതിച്ചല്ലോ. ആവാഹിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്നതുപോലെ. പിന്നെ അഗത്തി വരെ ടിവിയിൽ തന്നെ നോക്കിയിരിപ്പായിരുന്നു. രണ്ടര മണിക്കൂറിനകം അഗത്തിയിൽ എത്തി. അവിടെ ഞങ്ങള്‍ വന്ന കപ്പല്‍ ലക്ഷദ്വീപ് സീ നങ്കൂരമിട്ടു കിടപ്പുണ്ടായിരുന്നു.
കവരത്തിയില്‍
--------------------
കപ്പല്‍ കണ്ടപ്പോള്‍ തന്നെ സമാധാനമായി. ഞൊടിയിടയിൽ ഞങ്ങളതിലേക്ക് കയറിപ്പറ്റി. അൽപ്പനേരത്തിനുള്ളിൽ കപ്പൽ കവരത്തിയിലേക്ക് നീങ്ങിത്തുടങ്ങി. കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. കുറേ കൂടി വികസിതമായ ദ്വീപ്. കവരത്തി എത്തിയാൽ കൊച്ചിയിലേക്ക് വേറെ ടിക്കറ്റ് എടുക്കണം. കുറച്ച് സമയം ടിക്കറ്റിംഗ് പരിപാടികളുമായി കവരത്തിയില്‍ ചെലവഴിച്ചു.
“ജസരി”യാണ് ദ്വീപിലെ ഭാഷ. ദ്വീപുകാര്‍ തമ്മില്‍ തമ്മില്‍ പറയുന്ന ഭാഷയാണിത്. തമിഴും മലയാളവും അറബിയും കൂട്ടിക്കലര്‍ത്തി പ്രത്യേകമായ ഒഴുക്കില്‍ ഒരു പറച്ചിലാണ്. ഇത് കരക്കാര്‍ക്ക് കേട്ടാല്‍ മനസ്സിലാവില്ല. എന്നാല്‍ കുറച്ച് നേരം നന്നായി ശ്രദ്ധിച്ചു കേട്ടാല്‍ കുറെ ഒക്കെ നമ്മുക്ക് മനസ്സിലാക്കിയെടുക്കാം. “ബെരീം..ഷായ കുടിച്ച് ഫോ..” എന്ന് പറഞ്ഞാ, “വരൂ ചായ കുടിച്ചു പോകാം” എന്നാണ് അര്‍ത്ഥം. ഒരു “ഫ” ടെച്ച് കൂടുതലാണ്. ഔദ്യോഗിക ഭാഷ മലയാളം തന്നെയാണ്. ജസരിക്ക് ലിപി ഇല്ല.
കപ്പലിലൂടെയുള്ള ചരക്ക് നീക്കം.
-----------------------------------------
ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്നൊന്നും പറയാനില്ലെങ്കിലും ഒട്ടുമിക്ക സാധനങ്ങളും കേരള തീരത്തു നിന്നും തന്നെ എത്തണം. അരിയും പൊരിയും കയറും പയറും എന്നു വേണ്ട ഇഷ്ടികയും സിമന്റും വരെ കപ്പലിലൂടെയാണ് ദ്വീപിലെക്കെത്തുന്നത്. അണ്‍ലോഡിംഗ് നല്ല രസമുള്ള കാഴ്ചയാണ്. നങ്കൂരമിട്ടിരിക്കുന്ന കപ്പലിനു വട്ടമിട്ടുകൊണ്ട് ധാരാളം ബോട്ടുകള്‍ എത്തിച്ചേരും. അധികവും ചെറിയ ബോട്ടുകള്‍ ആണെങ്കിലും ഇടക്ക് ഒന്നോ രണ്ടോ ഭീമാകാരന്‍ ബോട്ടുകളും ഉണ്ടാവും. കപ്പലിന്‍റെ മുന്‍ഭാഗത്തായി ഒരു വലിയ ഹൈഡ്രോളിക് ക്രെയിന്‍ ഉണ്ട്. അതിന്‍റെ അറ്റത്ത് കയറുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൊട്ടയും ഉണ്ടാവും. സൈഡില്‍ നില്‍ക്കുന്ന ഓഫീസറുടെ നിര്‍ദ്ദേശമനുസരിച്ച് ക്രെയിന്‍ ഓപ്പറേറ്റര്‍ കപ്പലില്‍ നിന്നും സാധനങ്ങള്‍ എടുത്ത് താഴെ എത്തിയിരിക്കുന്ന ബോട്ടുകളിലെക്ക് ഇറക്കിക്കൊടുക്കും.
ഇവിടെ വേറെ ഒരു രസമുണ്ട്. കപ്പലിന്‍റെ തൊട്ടടുത്തായി എപ്പോഴും ഒരു വലിയ ബോട്ടാണ് ഉണ്ടാവുക. കപ്പലില്‍ നിന്നും നേരിട്ട് ഈ ബോട്ടിലേക്കേ സാധനങ്ങള്‍ ഇറക്കുകയുള്ളൂ. ഈ വലിയ ബോട്ടിന് ചുറ്റുമായി നിരവധി ചെറിയ ബോട്ടുകള്‍ ഉണ്ടാവും. മെയിന്‍ ബോട്ടില്‍ നിന്നും വീണ്ടും പരിശോധനകള്‍ കഴിഞ്ഞു ചെറിയ ബോട്ടുകളിലേക്ക് പാര്‍സലാക്കും. ലോഡ് ഫുള്‍ ആയ ബോട്ടുകള്‍ പല ഭാഗങ്ങളിലേക്കുമായി നീങ്ങുന്നതാണ് കാണുന്നത്. ഓരോരോ ദ്വീപിലേക്കാവാം. അല്ലെങ്കില്‍ ഒരേ ദ്വീപിന്‍റെ തന്നെ വിവിധ ഭാഗങ്ങളിലെക്കാവാം. ഏത്, നമ്മുടെ കണ്ടയിനര്‍ ലോറിയില്‍ നിന്നും ചെറിയ ലോറികളിലേക്കും അതില്‍ നിന്നും പിന്നീട് പിക്ക് അപ്പ് വാനുകളിലേക്കും നമ്മള്‍ ചെയ്യുന്ന പോലെ. കടലില്‍ ഇതിന്‍റെ ബോട്ട് വേര്‍ഷന്‍ ആണെന്നു മാത്രം.
നാട്ടിലേക്ക്.
---------------
വണ്ടി ടേക്ക് ഓഫ് ചെയ്യുകയാണെന്ന് ക്യപ്ടന്റെ ഓര്‍ഡര്‍ സ്പീക്കറുകളില്‍ മുഴങ്ങി തുടങ്ങി. വേരിഫിക്കേഷനും ക്ളിയന്‍സും കഴിഞ്ഞു അങ്ങനെ ഈ കപ്പലിൽ തന്നെ കൊച്ചിയിലേക്ക് മടങ്ങി. കപ്പല്‍ യാത്ര തുടങ്ങുന്ന സമയത്തുണ്ടായിരുന്ന എല്ലാ നടപടിക്രമങ്ങളും ഇവിടെയും ഉണ്ടായിരുന്നു. വൈകുന്നേരം ഏകദേശം അഞ്ചു മണിയോടെ നൌക പതിയെ ഒഴുകിത്തുടങ്ങി. കരയിലെ പച്ചപ്പ് കാഴ്ചയില്‍ നിന്നും അകന്നകന്നു പോയി. ടെക്കിലും വരാന്തകളിലുമായി ഞാന്‍ കറങ്ങി നടത്തം തന്നെയാണ്.
“അതാ.. പറക്കും മീന്‍”. ദൂരേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് മധ്യവയസ്കനായ ഒരാള്‍ പറഞ്ഞു. സംഗതി ശരിയാണ്. ഒരടിയോളം നീളമുള്ള ഒരു മീന്‍ വെള്ളത്തിനു മുകളിലൂടെ പറക്കുകയാണ്. ഒന്നല്ല. ഒരു കൂട്ടമുണ്ട്. ഇടക്കിടക്ക് വെള്ളത്തിന്റെ പ്രതലത്തില്‍ ഒന്ന് ടച്ച് ചെയ്ത് വീണ്ടും പറക്കുക തന്നെ. ഒരു അഞ്ചാറു സെകന്റ് കൊണ്ട് വളരെയധികം ദൂരത്തേക്ക് ആ മീന്‍കൂട്ടം പറന്നകന്നു.
നേരം ഇരുട്ടിത്തുടങ്ങി. യാത്ര വിരസമായിക്കൊണ്ടിരുന്നു. പെട്ടെന്ന്‍ കപ്പലിന്‍റെ വേഗത നന്നേ കുറഞ്ഞതായി തോന്നി. എന്താ സംഭവമെന്നറിയാന്‍ ഞാന്‍ പുറത്തേക്ക് നടന്നു. എല്ലാവരും മൊബൈല്‍ ഫോണുമായി പരക്കം പായുകയാണ്. അന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് ഏതോ ഒരു ദ്വീപിനെ ക്രോസ് ചെയ്യുകയാണ് കപ്പലിപ്പോള്‍. ഇതാണ് മൊബൈലില്‍ റേഞ്ച് കിട്ടുന്ന ഒരേയൊരു സ്ഥലം. യാത്രക്കാര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൌകര്യം കണക്കിലെടുത്താണ് കപ്പല്‍ വേഗം കുറച്ചത്. കിടക്കട്ടെ. ഞാനും വിളിച്ചു വീട്ടിലേക്ക്. വിശേഷങ്ങള്‍ പറഞ്ഞു. മടക്കയാത്രയില്‍ ആണെന്നും നാളെ ഉച്ചയോടെ വീട്ടിലെത്തുമെന്നും.
യാത്ര തുടരുന്നു.
രാത്രി യാത്രയാണ്. ആകാശത്ത് നിന്നും വെളിച്ചവും ആഴിയില്‍ നിന്നു സംഗീതവും പുറപ്പെട്ടു. നീണ്ടു വിശാലമായ ടെക്കിന്റെ മുകള്‍പ്പരപ്പില്‍ വണ്ണം കൂടിയ മഞ്ഞ നിറത്തിലുള്ള പ്ലാസ്റിക് കയറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. കുറെ ആളുകള്‍ വിദൂരതയില്‍ കണ്ണും നട്ട് എന്തോ ചിന്തിച്ച് നില്‍പ്പാണ്. പരിസരം പോലും മറന്ന പോലെ. വേറെ കുറെ ആളുകള്‍ ഉറങ്ങാന്‍ കിടക്കുന്നുണ്ട്. അവരിലധികവും കപ്പല്‍ ജോലിക്കാരാണ്. മാനം നോക്കി കടലോളങ്ങളില്‍ ആടിയാടി ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്നു. ഇനിയും എത്രയോ ആളുകള്‍ക്ക് കിടക്കാന്‍ സ്ഥലം ബാക്കിയുണ്ട്.
പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കപ്പല്‍ യാത്രയില്‍ തന്നെയാണ്. നടുക്കടലില്‍ തന്നെ. കപ്പലില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം ഡെക്ക് ആണ്. അതായത് ഏറ്റവും മുകളിലെ നിലയില്‍ ഏറ്റവും പുറകു വശം. ആളുകള്‍ മിക്കവാറും സൊറ പറഞ്ഞിരിക്കാന്‍ തെരഞ്ഞെടുക്കുന്നത് ഇവിടെയാണ്. ഇവിടെ ഇരുന്നാല്‍ ധാരാളം കഥകള്‍ കേള്‍ക്കാം. പുതിയ കുറെ ആളുകളെ പരിചയപ്പെടാം. ആരെങ്കിലുമൊക്കെ കൊണ്ടുവന്ന പലഹാരങ്ങള്‍ കറുമുറെ തിന്നാം.. ഇവിടെ നിന്നും പുറകിലോട്ട് എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം. പിന്നിട്ട വഴിത്താരകള്‍ വ്യക്തമായി അടയാളപ്പെടുത്തിയാണ് കപ്പല്‍ സഞ്ചരിക്കുന്നത്. കാഴ്ച്ച മറയുന്ന ദൂരം വരെ ഈ കപ്പല്‍ ചാല്‍ കാണാം.
യാത്ര അവസാനിക്കായി എന്ന് തോന്നുന്നു. എല്ലാരും യാത്ര പറച്ചിലിന്റെ തിരക്കിലായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വളരെ അടുത്തപോലെ. വിസിറ്റിംഗ് കാര്‍ഡുകളും ഫോണ്‍ നമ്പരുകളും പരസ്പരം കൈമാറി. കടലോളങ്ങളോട് കിന്നാരം പറഞ്ഞ് കപ്പൽ പതുക്കെ നീങ്ങവെ ഇടക്കിടയ്ക്ക് കടൽപ്പരപ്പിൽ കുതിച്ചുപൊങ്ങുന്ന ഡോൾഫിനുകള്‍ ഞങ്ങളുടെ കപ്പല്‍ യാത്രക്ക് സമാപനമോതി. അങ്ങുദൂരെ കേരളത്തിന്റെ മണ്ണ് ദൃശ്യമായിത്തുടങ്ങി....!!!

No comments:
Post a Comment