20: ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ: ആനക്കാംപോയില്‍
ഇരുവഴിഞ്ഞിപ്പുഴയുടെ തുടക്കം തേടി പുറപ്പെട്ടതായിരുന്നു. നോംബും നോറ്റു പരമാവധി കയറി നോക്കി.. തിരുവമ്പാടിയും പുല്ല്ലൂരാം പാറയും കഴിഞ്ഞ് പ്രസിദ്ധമായ അരിപ്പാറ വെള്ളാച്ചാട്ടത്തിലെത്തി.. വലിയ വലിയ പാറക്കല്ലുകൾക്കു മുകളിലൂടെ കലങ്ങിമറിഞ്ഞ് രൗദ്രഭാവം പൂണ്ടൊഴുകുകയാണു അരിപ്പാറചാട്ടം.

നോംബില്ലാത്ത സഹയാത്രികർ ഞങ്ങളുടെ മുമ്പിൽ വെച്ചു തന്നെ നെയ്ച്ചോറും
ചിക്കൻചില്ലിയും.. വിശപ്പും പൊരിവെയിലത്തെ ബൈക്ക് റൈഡും തളർത്താത്ത
വീര്യവുമായി വീണ്ടും മുകളിലേക്ക്.. ആനക്കാംപൊയിലും കയറിക്കഴിഞ്ഞാൽ പിന്നെ
മുത്തപ്പൻ പുഴ അങ്ങാടിയാണു.. പൂർണ്ണമായും പച്ചപ്പിൽ മൂടിയ പാതകൾ..
കോടമഞ്ഞിന്റെ അകമ്പടി.. ചാറ്റൽമഴയുടെ കുളിർമ്മ.. കണ്ണിനു ആനന്ദം പകരുന്ന
ചെറിയ ചെറിയ നീർച്ചോലകൾ.. മലഞ്ചെരിവിലെ കറുത്ത റോഡ് അവസാനിക്കുന്നത്
മറിപ്പുഴയിൽ.. ഇരുവഴിഞ്ഞിപ്പുഴ ജന്മം കൊള്ളുന്ന വെള്ളരിമലയുടെ താഴ്‌വാരം..
സാമാന്യം തരക്കേടില്ലാത്ത ഒരു പുഴ.. ക്രിസ്റ്റൽ ക്ലിയർ ജലധാര..ഒരു മണിക്കൂർ നീന്തിക്കുളി.. ഏത് ക്‌ഷീണവും വിശപ്പും പമ്പകടക്കും..
മാനം കറുക്കുന്നു.. മഴ ശക്തിയിൽ പെയ്യാൻ തുടങ്ങി.. മഴക്കാലത്ത് ഒരൊറ്റ വെള്ളച്ചാട്ടവും വിശ്വസിക്കരുത്.. മലവെള്ളം ഇപ്പറഞ്ഞ നേരം കൊണ്ട് അലറിക്കുതിച്ചെത്തും.. ഇങ്ങനെ കാലപുരിക്കെത്തിയവർ ഇവിടെ അനവധിയുണ്ട്..
വെള്ളരിമല കൂടി കയറാൻ ആഗ്രമുണ്ടായിരുന്നെങ്കിലും യാതൊരു വിധ ഒരുക്കവുമില്ലാത്ത യാത്രയായതിനാലും നോംബ് തടിക്ക് പിടിച്ചതിനാലും അടുത്ത തവണക്ക് നീട്ടി വെച്ച് ചാറ്റൽ മഴയിൽ മലയിറങ്ങി..
സുന്ദരമായ ഒരു മിനി റംസാൻ റൈഡ്...!!

No comments:
Post a Comment